അവന് കണ്ണ് തുറന്ന് കൈ കാലിട്ടടിച്ച് ചുറ്റും നോക്കി. ആദ്യമായി ഭൂമിയിലെ ശ്വാസം
അവന്‍ ഉള്ളിലേക്ക് വലിച്ചു. താന്‍ ഈ ഭൂമിയില്‍ വന്ന വിവരം അലറി
കരഞ്ഞുകൊണ്ട് അവന്‍ ആ ഭൂമിയെ അറിയിച്ചു. അമ്മയുടെ സ്നേഹത്തിന്‍റെ രുചിയും
അച്ഛന്‍റെ സംരക്ഷണയും എന്താണെന്ന് അവന്‍ അന്നുമുതല്‍ അറിയുവാന്‍
തുടങ്ങുകയായിരുന്നു.. .
അമ്മയുടെ
ഒക്കത്തു നിന്നും ഊര്‍ന്നിറങ്ങി ആ ഒന്നരവയസുക്കാരന്‍ അച്ഛനരുകിലേക്ക്
മെല്ലെ ഓടി ചെന്ന് ആ കൈകകളിലേക്ക് വീണു.. അച്ഛന്‍റെ കവിളില്‍ ഒരു മുത്തം
കൊടുത്ത് കയ്യില്‍ നിന്നും മിട്ടായി വാങ്ങി നുണഞ്ഞുകൊണ്ട് ആ മുറ്റമാകെ
അവന്‍ ഓടി നടന്നു.
ഇപ്പോളവന്‍
മൂന്നു വയസുകാരനാണ്. ഓരോ കുസൃതികള്‍ കാട്ടി അമ്മയെ ദേഷ്യപ്പെടുത്തികൊണ്ട്
അമ്മക്ക് ചുറ്റും ഓടി നടക്കുന്നു. ഇടക്ക് പിണങ്ങിയിരിക്കുന്ന അമ്മയുടെ
കവിളില്‍ ഓരോ മുത്തം നല്‍കി ആ പിണക്കം മാറ്റാന്‍ ശ്രമിക്കുകയാണ്.
അപ്പോഴുള്ള അമ്മയുടെ പുഞ്ചിരി കണ്ട് അമ്മയുടെ മടിയില്‍ കിടന്നു ആര്‍ത്തു ചിരിക്കുകയാണവന്‍.
ഇന്നാണവന്‍
ആദ്യമായി സ്കൂളിലേക്ക് പോകുന്നത്, അതിന്റെ സന്തോഷത്തിലാണവന്‍.
ചോറ്റുപാത്രത്തില്‍ ചോറും അവനിഷ്ട്ടപെട്ട കറികളും തയ്യാറാക്കി അമ്മ
ബാഗൊരുക്കി വെച്ചിരിക്കുന്നു. അവന്‍റെ കുഞ്ഞു ചുമലില്‍ ബാഗു
തൂക്കികൊടുത്ത് കവിളില്‍ ഒരു ഉമ്മയും കൊടുത്ത് അവന്റെ അമ്മ അവനെ
അച്ഛനൊപ്പം യാത്രയാക്കിയപ്പോള്‍ ആദ്യ വേര്‍പാടിന്റെ വേദന എന്നോണം സാരി
തുമ്പ് കൊണ്ട് ആരും അറിയാതെ ആ അമ്മ കണ്ണ് നീര്‍ ഒപ്പുന്നുണ്ടായിരുന്നു.
അച്ഛനൊപ്പം വിരല്‍തുമ്പില്‍ തൂങ്ങി ആ പാടവരമ്പിലൂടെ നടക്കുമ്പോഴും
ഇടയ്ക്കിടെ നിറമിഴികളോടെ അവന്‍ തിരിഞ്ഞു നോക്കികൊണ്ടിരുന്നു.
ഇപ്പോഴവന്‍
പത്താം ക്ലാസിലെ പരീക്ഷക്ക് തയ്യാറെടുക്കുകയാണ്. ഉറക്കമിളച്ചു
പഠിക്കുന്ന അവനു കൂട്ടായി അച്ഛനും അമ്മയും ഉറങ്ങാതിരിക്കുന്നു. അച്ഛനോടും
അമ്മയോടും പോയി കിടന്നുറങ്ങിക്കോളൂ എന്നവന്‍ മനസില്ലാമനസോടെ പറഞ്ഞെങ്കിലും
സാരമില്ല ഉറക്കം വരുന്നില്ല എന്ന് പറഞ്ഞു അവര്‍ അവനു കൂട്ടായി വീണ്ടും
ഇരുന്നു.
പത്താം
ക്ലാസ് ജയിച്ചതിനു അച്ഛന്‍ വാങ്ങി കൊടുത്ത സൈക്കിള്‍ അച്ഛനും അമ്മയ്ക്കും
ചവിട്ടി കാണിക്കുകയായിരുന്നു അവന്‍ അന്ന്. ഇടയ്ക്കു അച്ഛനെ
പുറകിലിരുത്തിയും അവന്‍ ഓടിക്കുന്നുണ്ട്. ഒരു വേള അമ്മക്ക് മുന്നില്‍
സൈക്കിള്‍ നിറുത്തി അവന്‍ അമ്മയെയും സൈക്കിളില്‍ കയറാന്‍ നിര്‍ബന്ധിച്ചു.
പേടിയോടെ വേണ്ട എന്ന് പറയുന്ന അമ്മയെ അച്ഛനും അവനും കൂടി കളിയാക്കി
ചിരിച്ചുകൊണ്ടിരുന്നു.
ഇപ്പോഴവന്‍ കോളേജിലാണ്. സൌഹൃദത്തിന്റെ ആഴവും ആത്മാവും അവന്‍ തിരിച്ചറിഞ്ഞത് ഇക്കാലത്തായിരുന്നു. പ്രണയവും വിരഹവും പ്രണയ പരാജയവുമെല്ലാം അവന്‍ അന്നറിഞ്ഞു... ജീവിതത്തെ കുറിച്ച് കൂടുതല്‍ അറിഞ്ഞതും ഇക്കാലത്ത് തന്നെ...
ഇന്നവന്
ജോലി ലഭിച്ച ദിവസമാണ്. ജോലി തിരക്കും മറ്റു ബുദ്ധിമുട്ടുകളുമായുള്ള
പച്ചയായ ജീവിത യാഥാര്‍ത്ഥ്യങ്ങളോട് കൂടുതല്‍ അടുക്കുകയായിരുന്നു അവന്‍.
അവനെ കുറിച്ച് മാത്രമല്ല മറ്റുള്ളവരെ കുറിച്ച് ചിന്തിക്കാനും അവന്‍
തുടങ്ങിയിരിക്കുന്നു . ഈ ജോലി തിരക്കിലാണ് അവന്‍ വീണ്ടും അവളെ കണ്ടത്..
കാലം, നഷട്ടപെട്ടു പോയ അവന്റെ പ്രണയത്തെ അവന്റെ കൈക്കുള്ളില്‍ വീണ്ടും
എത്തിച്ചിരിക്കുന്നു. അവസാനം, അവളെ തന്റെ സ്വന്തമാക്കാനും അവനു
സാധിച്ചു..
ഇന്നവന്‍
അച്ഛനായിരിക്കുകയാണ്. തന്റെയാ കുഞ്ഞിളം പൈതലിനെ അവന്റെ കൈകളില്‍ നേഴ്സ്
ഏല്‍പ്പിക്കുന്നത് വരെ സമാധാനമെന്തന്നറിഞ്ഞിരുന്നില്ല അവന്‍. ടെന്‍ഷന്‍
എന്താണെന്നും അതിനൊടുവില്‍ കിട്ടുന്ന സമാധാനത്തിന്റെ രുചി
എന്താണെന്നും അറിയുകയായിരുന്നു അപ്പോഴവന്‍..
മരണം
ജീവിതത്തിലുണ്ടാക്കുന്ന നഷ്ട്ടം ഇന്നായിരുന്നു അവന്‍ അടുത്തറിഞ്ഞത്.
നിലവിളക്കിന്‍ തിരി വെളിച്ചത്തില്‍ അമ്മയുടെ മുഖത്തേക്ക് നോക്കിയപ്പോള്‍
താനൊന്നു ഉറക്കെ വിളിച്ചാല്‍ അമ്മ ഉണരുമെന്ന് അവനു തോന്നി. പക്ഷെ അമ്മയെ
വിളിച്ചു ഉറക്കെ കരഞ്ഞിട്ടും അമ്മയുടെ കണ്ണുകള്‍ ഒന്ന് തുറന്നു കാണുവാന്‍
അവനു സാധിച്ചില്ല. അന്നുമുതല്‍ മരണം ജീവിതത്തില്‍ ഉണ്ടാക്കുന്ന ശൂന്യത എത്രമാത്രമാണെന്ന് അവനറിഞ്ഞു തുടങ്ങി.
അമ്മയുടെ
ഓര്‍മ്മകളും, നഷ്ട്ടപെട്ട സ്നേഹത്തിന്‍റെ ശൂന്യതയും അവന്‍ മറന്നു
തുടങ്ങുമ്പോഴായിരുന്നു മരണം അവന്‍റെ അച്ഛനെയും തട്ടിയെടുത്തത്. മരണം
ജീവിതത്തിലുണ്ടാക്കുന്ന വേദനയും ശൂന്യതയും ഒരിക്കല്‍ കൂടെ അവന്‍ അറിഞ്ഞു.
പിന്നീടെപ്പോഴൊക്കെയോ ആകാശത്ത് തെളിയുന്ന നക്ഷത്രങ്ങള്‍ മരിച്ചു പോയവരുടെ
ആത്മാക്കള്‍ ആണെന്ന് വിശ്വസിക്കാന്‍ അവനും ശ്രമിക്കുകയായിരുന്നു.
നക്ഷത്രങ്ങളുടെ എണ്ണം കൂടുംതോറും അവന്‍റെ മനസ്സ് അറിയാതെ വേദനിച്ചു
കൊണ്ടിരുന്നു.
തന്റെ
ജീവന്റെ ജീവനായ അവള്‍ ആശുപത്രി കിടക്കയില്‍ കിടന്നു വേദന കൊണ്ട് പുളയുന്ന
ആ ഹൃദയഭേദകമായ കാഴ്ച ഒന്ന് കാണുവാന്‍ പോലും അവനു
ശക്തിയുണ്ടായിരുന്നില്ല ... "ഡോക്ടറോട് എന്നെ ഒന്ന് കൊന്നു തരാന്‍ പറ
ഏട്ടാ, എനിക്കീ വേദന സഹിക്കാന്‍ വയ്യ " എന്നും പറഞ്ഞു കരഞ്ഞുകൊണ്ട്
അവളവന്റെ നെഞ്ചിലേക്ക് വീണപ്പോള്‍ മരണത്തിന്റെ മറ്റൊരു മുഖം അവന്‍
കാണുകയായിരുന്നു. പെട്ടന്ന് വന്ന് കവര്‍ന്നെടുത്തു പോകുന്ന മരണവും
ഇഞ്ചിഞ്ചായി കവര്‍ന്നെടുക്കുന്ന മരണവും അവന്‍ അന്ന്
വേര്‍തിരിച്ചറിഞ്ഞു....
തനിക്ക്
വേണ്ടപെട്ടവര്‍ മരണത്തിനു കീഴടങ്ങുന്ന ആ വേദനയാര്‍ന്ന നിമിഷങ്ങള്‍
കാണേണ്ടി വരുന്നതാണ് ഒരാളുടെ ജീവിതത്തിലെ ഏറ്റവും സങ്കടകരമായ
അവസ്ഥയെന്ന് അവന്‍ തിരിച്ചറിഞ്ഞു. മരണം വീണ്ടും അവന്‍റെ വീട്ടില്‍ ഒരു
കള്ളനെപോലെയെത്തി. അവന്റെ കൈകളാല്‍ പുണര്‍ന്ന് അവന്റെ നെഞ്ചോട്
ചേര്‍ന്നിരുന്നിരുന്ന അവളെ, അവനറിയാതെ അവന്റെ കൈക്കുള്ളില്‍ നിന്നു
കവര്‍ന്നെടുത്തുകൊണ്ട് മരണം കടന്നു കളഞ്ഞു. ഒരു നീര്‍കുമിള പോലെ ആണ്
ജീവിതം എന്ന സത്യം അവന്‍ തിരിച്ചറിയുകയായിരുന്നു. എത്ര കാത്തു
സൂക്ഷിച്ചാലും ഒരിക്കല്‍ അത് പൊട്ടിപോവുക തന്നെ ചെയ്യും എന്നവന്‍ അന്ന്
മനസിലാക്കി.
മഴയും
വെയിലും വസന്തവും അവന്റെ ജീവിതത്തിലൂടെ പലവട്ടം കടന്നു പോയി. ഒരുപാട്
സൂര്യോദയവും അസ്തമയവും അവന്‍ പിന്നെയും കണ്ടു. കുട്ടികാലത്ത് എണ്ണ
തേച്ച് ഭംഗിയില്‍ ചീകി വെച്ചിരുന്ന അവന്റെ മുടിയിലെ പകുതിയും
പോയിരിക്കുന്നു. ബാക്കിയുള്ളവ അപ്പൂപ്പന്‍താടി പോലെ വെളുത്തിരിക്കുന്നു.
അവനും മരണത്തെ പുല്‍കാന്‍ കാത്തിരിപ്പ് തുടങ്ങി കഴിഞു. ആകാശത്തിലെ
നക്ഷത്രങ്ങളായ അവന്‍റെ പ്രിയപ്പെട്ടവര്‍ക്കൊപ്പം ചേരാന്‍ അവന്‍റെ മനസ്സും
തുടിച്ചു.
ആശുപത്രി
കിടക്കയില്‍ കിടക്കുന്ന അവന് ചുറ്റും അവന്‍റെ അമ്മയും അച്ഛനും പിന്നെ
അവന്റെ പ്രിയപെട്ടവളും വന്നു നില്‍ക്കുന്നതായി അവന്‍ കണ്ടു. തന്നെ
കൂട്ടി കൊണ്ട് പോകാന്‍ വന്നു നില്‍ക്കുന്ന അവരുടെ കൂടെ പോകാന്‍ അവന്
സന്തോഷമേ ഉണ്ടായിരുന്നുള്ളൂ. ഒട്ടും വേദനിപ്പിക്കാതെ മരണം, അവന്‍റെ
ശരീരത്തില്‍ നിന്നും അവന്‍റെ ആത്മാവിനെ അടര്‍ത്തിയെടുത്തു. ഒരു
അപ്പൂപ്പന്‍താടി പറക്കുന്ന പോലെ അവന്‍റെ ജീവന്‍ പറന്നുയര്‍ന്നു. എല്ലാ
ജീവജാലങ്ങളും പേടിക്കുന്ന ഈ മരണം ഇത്രയും നിസാരമായിരുന്നല്ലോ
എന്നോര്‍ത്തപ്പോള്‍ അവന് അത്ഭുതമായിരുന്നു. ഒരു ചെറുകാറ്റിലലിഞ്ഞു
ചേര്‍ന്നുകൊണ്ട് അവനും അവന്‍റെ പ്രിയപെട്ടവര്‍ക്കൊപ്പം ആ നക്ഷത്ര
ലോകത്തിലേക്ക് യാത്രയായി.
മുന്‍പ് വായിച്ചിരുന്നു എങ്കിലും വീണ്ടും വായിച്ചു ...ആശംസകള്‍ ഈ നീലാംബരികുരുവിക്ക്
ReplyDeleteദീപേച്ചി സാരമില്ലാ ഇനിയും വായിചോട്ടാ
Deletesree........super aayittund iam waiting for ur nextbloag....
ReplyDeleteസനുവേ താങ്ക്സ്ട ഈ വാക്കുകള്‍ക്കു
Deleteകൊള്ളാം നല്ല കഥ..
ReplyDelete