Friday 15 November 2013

" ആഗ്രഹങ്ങളും സ്വപ്പ്നങ്ങളും ജീവിത യാത്രയുടെ ഈ ഇടവഴിയില്‍ ഞാന്‍ ഉപേക്ഷിക്കുകയാണ് ... ഇതുവരെ കണ്ട സ്വപ്നങ്ങളുടെ ഓര്‍മ്മകള്‍ മാത്രം മതി ഇനിയുള്ള കാലം "

ആശ

എന്‍റെ സ്വപ്നങ്ങള്‍

" പ്രിയപ്പെട്ട മീര..,
ഒരിക്കല്‍ കൂടെ നിന്നിലേക്ക് ഞാന്‍ മടങ്ങുകയാണ് .. നിന്‍റെ തൂലിക തുമ്പില്‍ ഞാന്‍ ഉപേക്ഷിച്ചു പോന്ന സ്വപ്‌നങ്ങള്‍ തേടി മഞ്ഞ കോളാമ്പി പൂക്കള്‍ വിരിഞ്ഞു നില്‍ക്കുന്ന ഇടവഴിയിലൂടെ ഒരിക്കല്‍ കൂടെ എനിക്ക് സഞ്ചരിക്കണം.. മുക്കുറ്റിയും തുമ്പയും കഥ പറഞ്ഞു നില്‍ക്കുന്ന തൊടികളില്‍ എവിടെയെങ്കിലും എന്‍റെ സ്വപ്നങ്ങള്‍ ഒരുപക്ഷേ... , എന്നോട് പിണങ്ങി നില്‍പ്പുണ്ടാകണം ഒരു കുഞ്ഞു കണ്ണ് നീരിന്‍റെ സഹായത്തോടെ എനിക്ക് എന്‍റെ സ്വപ്നങ്ങളെ ഹൃദയത്തോട് ചേര്‍ക്കണം "

ശ്രീ

മൗനം

" വാക്കുകളേക്കാള്‍ വാചാലതയുള്ള എന്‍റെ മൗനമാണ് നിനകിഷ്ട്ടം എന്ന് നീ പറഞ്ഞത് കൊണ്ടാണ് .. മൌനത്തെ കൂട്ടുപിടിച്ച് ഞാന്‍ ഇന്നും ജീവിക്കുന്നത് "

എന്‍റെ രാജകുമാരന്

എന്‍റെ രാജകുമാരന്

" സ്നേഹിച്ചിരുന്നു ഞാന്‍ നീ ആശിച്ചതിലേറെ....
ഇഷ്ട്ടപെട്ടിരുന്നു ഞാന്‍ നീ കൊതിച്ചതിലേറെ ...
പക്ഷേ....., ഒരു മയില്‍പീലി പോലെ മനസ്സില്‍ ഒളിപ്പിച്ച ആ സ്നേഹം തരാന്‍ കഴിയാതെ ഞാനും .... ആ സ്നേഹം കിട്ടാതെ നീയും ... ഭൂമിയുടെ രണ്ടു അറ്റങ്ങളില്‍ തനിചിരിക്കുന്നു ...

നിന്‍റെ മീര

വീണ്ടുമെനിക്ക് പുനര്‍ജനിക്കണം

" നിന്‍റെ നീലിമയില്‍ ഞാന്‍ കണ്ട സ്വപ്‌നങ്ങള്‍ ...
നിന്‍റെ ആഴങ്ങളില്‍ ഞാന്‍ ഉപേക്ഷിച്ച ആഗ്രഹങ്ങള്‍ ..
നിന്നില്‍ അലിഞ്ഞ് വീണ്ടുമെനിക്ക് സ്വന്തമാക്കണം ...
ഒരു കുഞ്ഞു തിരമാലയായ് വീണ്ടുമെനിക്ക് പുനര്‍ജനിക്കണം ..."
" എന്‍ അരികിലേക്ക് വരാമെന്നു
നീ പറഞ്ഞിട്ടില്ലെങ്കിലും
നീ വരുന്ന നിമിഷവും
കാത്തിരിക്കുകയാണ് ഞാന്‍
ഞാന്‍ നിലാവിലലിയും നിമിഷം വരെ
നിനക്കായ്‌ കാത്തിരിക്കും "

ശ്രീ
" ഇനി എന്‍റെ ജീവിതത്തില്‍ ..
ഒരു വസന്തം ഉണ്ടാവുകയില്ല ...
ഒരു പൂവും പൂവിടുകയോ , കായ്ക്കുകയോ ചെയ്യില്ലാ ...
എന്‍റെ പ്രണയവും ഈ റോസാപുഷ്പ്പം പോലെ വാടി കൊഴിഞ്ഞിരിക്കുന്നു ..
എങ്കിലും ......
കഴിഞ്ഞു പോയ വസന്തത്തില്‍ ...
കൊഴിഞ്ഞു വീണ ഒരു പൂവിന്‍റെ ഓര്‍മ്മകളുമായ്
ഞാന്‍ ജീവിക്കും .... "