Saturday, 2 February 2013

മറവി ഒരോര്‍മ

മറക്കണമെന്ന് കരുതിയതാണ് ഞാന്‍
എല്ലാം .........
നീ തന്ന സ്വപ്നങ്ങളും ഓര്‍മ്മകളും എല്ലാം
പക്ഷേ .......
ഇന്നലെ നിനച്ചിരിക്കാതെ പെയ്ത മഴ
എന്നെ എല്ലാം വീണ്ടും ഓര്‍മ്മിപ്പിച്ചു
അന്ന് നിനക്കൊപ്പം നടന്ന ഇടവഴിയില്‍ കൂടെ
ഒരിക്കല്‍ കൂടെ നടക്കാന്‍ മനസ്സ് വീണ്ടും കൊതിച്ചു
നീ തന്ന നാരങ്ങ മിട്ടായിയുടെ മധുരം നുണഞ്ഞു
ആ വാകമരത്തണലിലൂടെ
നിന്‍റെ കൈ കോര്‍ത്ത്‌ പിടിച്ച് ഒന്നുകൂടി നടക്കാന്‍ ഒരു മോഹം
പക്ഷെ .........
നീ ഇന്ന് എന്നില്‍ നിന്നും എത്രയോ അകലെയാണ്
ഈ കടല്‍ തീരത്ത് ഇന്നും എനിക്ക് കൂട്ടായി ഈ അസ്തമയ സൂര്യന്‍ മാത്രം

1 comment:

  1. ഹഹഹ കൊള്ളാം.. നാരങ്ങ മിട്ടായി വരെ എത്തി അല്ലെടി മുത്തേ ... ഉം നടക്കട്ടെ..

    ReplyDelete