Saturday, 2 February 2013

ഓര്‍മ്മകളുടെ നിറം

വിട പറയാന്‍ നേരത്തു നീ തന്ന പുഞ്ചിരി
ഇന്നെന്റെ ഓര്‍മ്മകളില്‍ നൊമ്പരമായിടുന്നു...
നിന്നോടുള്ള എന്‍ പ്രണയം എന്‍
ഹൃദയത്തിന്‍ അടിത്തട്ടില്‍ ഒളിപ്പിച്ചിട്ടും
ഓരോ നിമിഷവും എന്‍ ഹൃദയത്തെ നോവിചിടുന്നു..
ഓരോ മഴയും പെയ്തൊഴിയുമ്പോഴും
നിന്‍ ഓര്‍മ്മകള്‍ മാത്രമെന്നില്‍ നിന്നൊഴിയുന്നില്ല..
നിനക്കായ് കാത്തുവെച്ച എന്‍ സ്നേഹമോക്കെയും
നിന്നോര്‍മ്മകളില്‍ ഒരു തുള്ളി കണ്ണീരായി മാറിടുന്നു..
എല്ലാം മറക്കുവാന്‍ എന്‍ മനം കൊതിക്കുമ്പോള്‍
അറിയാതെ ഒരു നോവ്‌ എന്‍ മിഴികളെ നനക്കുന്നു.
ജീവന്‍ തുടിക്കുവോളം മറക്കില്ലെന്ന് പറഞ്ഞ നീ
എല്ലാം മറന്നു പറന്നകന്നില്ലേ .. എന്‍
ഓര്‍മ്മകള്‍ പോലും മറന്നില്ലേ ...
എല്ലാം മറക്കാന്‍ കഴിയുന്ന വഴിയെന്തെന്ന്
എന്നോടും ചൊല്ലുമോ കൂട്ടുകാരാ എന്‍ പ്രിയ കൂട്ടുകാരാ
നിന്നോര്‍മ്മകളൊന്നും മറക്കുവാനാകാതെ
ഈ ഏകാന്ത വീഥികളില്‍ ഞാന്‍ തനിച്ചിരിക്കുന്നു
എല്ലാം മറക്കുവാന്‍ പുഞ്ചിരിക്കുമ്പോഴും
അറിയാതെ അതൊരു വാടിയ പൂവായി മാറിടുന്നു .
ഒരു ആഴ കടലിലും ഒരു മുത്തുചിപ്പിക്കുള്ളിലും
ഒളിപ്പിക്കുവാനാകാത്ത നിന്‍ ഓര്‍മ്മകള്‍ പ്രിയനേ
ഒരു തീരാ വേദനയായി എന്‍ മനസ്സില്‍ പെയ്തുകൊണ്ടിരിക്കുന്നു
എന്‍ ഓര്‍മ്മകളുടെ നിറം എന്നും കണ്ണീരിന്‍ നിറമായി മാറിടുന്നു ..

2 comments:

  1. എനിക്ക് വാടിയ പൂവ് വേണ്ടാ.. വാടാത്ത പൂവ് മതി..കണ്ണുനീരിന്റെ കളര്‍ ഏതാ ??ഹുഹുഹുഹു ...കൊള്ളാം മുത്തേ.. ആശംസകള്‍ ..

    ReplyDelete
  2. വിട പറയാന്‍ നേരത്തു നീ തന്ന പുഞ്ചിരി
    ഇന്നെന്റെ ഓര്‍മ്മകളില്‍ നൊമ്പരമായിടുന്നു...
    നിന്നോടുള്ള എന്‍ പ്രണയം എന്‍
    ഹൃദയത്തിന്‍ അടിത്തട്ടില്‍ ഒളിപ്പിച്ചിട്ടും
    ഓരോ നിമിഷവും എന്‍ ഹൃദയത്തെ നോവിചിടുന്നു.. exellent sree

    ReplyDelete